സീ പ്ലെയിന്‍ പദ്ധതി….48 റൂട്ടുകള്‍ അനുവദിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 48 റൂട്ടുകള്‍ അനുവദിച്ചെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തതെന്നും മന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് നടത്തിവരുന്നതതെന്നും മന്ത്രി വ്യക്തമാക്കി.




