ഔദ്യോഗിക വാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി.. സൈബർ ആക്രമണം രൂക്ഷമായതോടെ വിശദീകരണം…

വിജയദശമി ദിനത്തിൽ ഔദ്യോഗികവാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചാണ് മന്ത്രിയുടെ പൂജ.ഇതിന്റെ ചിത്രങ്ങള്‍ ഇതിനകം വലിയതോതിൽ പ്രചരിച്ചു.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ സെെബർ ആക്രമണം രൂക്ഷമായി.ഇതോടെ വിശതീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.

എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പോലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്നുളള വിശദീകരണം. അതേസമയം കഴിഞ്ഞ ആഴ്ച കടന്നപ്പള്ളി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഒക്ടോബർ 2 നായിരുന്നു സംഭവം.

Related Articles

Back to top button