പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ.. എഡിജിപിക്കെതിരെ മൊഴി നൽകി മന്ത്രി…

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മന്ത്രി ആരോപിച്ചു. പൂരം കലക്കാന്‍ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെ സഹായിക്കുന്നതായിരുന്നു പൊലീസ് സമീപനമെന്നും മൊഴി. അജിത് കുമാര്‍ പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും വെളിപ്പെടുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്നു മന്ത്രി പറഞ്ഞു .

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്. പൂരത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് സംശയിക്കുന്നതായി എം ആ‍ര്‍ അജിത് കുമാറിന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പ്രശ്നം ഉണ്ടായ ശേഷം ഞാൻ വിളിച്ചെങ്കിലും അജിത് കുമാർ ഫോൺ എടുത്തില്ലെന്നുമാണ് മൊഴി. നേരത്തെയും ഈ വിവരം മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലടക്കം വെളിപ്പെടുത്തിയിരുന്നു.

Back to top button