മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് ക്ഷണമില്ല.. അതൃപ്തി അറിയിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി..

പാലക്കാട് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻകുട്ടിയെ ക്ഷണിച്ചിട്ടില്ല. അതേസമയം,ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ എം.ബി രാജേഷ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കൃഷ്ണൻകുട്ടി.പരിപാടിക്ക് ക്ഷണിക്കാത്തതിൽ മന്ത്രിക്ക് അതൃപ്തിയുണ്ട്. കഞ്ചിക്കോടിനെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം ചേരുന്നത്. എന്തുകൊണ്ടാണ് യോഗത്തിലേക്ക് ക്ഷണക്കാത്തതെന്ന് അറിയില്ലെന്നാണ് മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്

Related Articles

Back to top button