മുഖ്യമന്ത്രിക്കെതിരായ ചൂര മീൻ വിവാദത്തിൽ സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി, മന്തി ജി ആർ അനിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചൂര മീൻ വിവാദത്തിൽ സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി മന്തി ജി ആർ അനിൽ. മുഖ്യമന്ത്രിക്കെതിരായ പ്രസ്താവന അനുചിതവും, അസംബന്ധവും ആണ്. അപക്വമായ പ്രതികരണമാണ് സി ദിവാകരൻ നടത്തിയത്. ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാൻ പോലും പാടില്ലാത്ത കാര്യമാണ്. പാർട്ടിയുടെ ഒരു ഘടകത്തിലും സി ദിവാകരൻ ഇല്ലെന്നും, മുതിർന്ന നേതാവെന്ന് വിളിക്കാൻ പോലും യോഗ്യനല്ലെന്നും ജി ആർ അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കാരണവന്മാർക്ക് പ്രായമേറുന്നസമയത്തുണ്ടാകുന്ന ചില സ്വഭാവ രീതികളാണിത്. ഇത് അങ്ങനെ കണ്ടാൽ മതിയെന്നും, അതിനപ്പുറത്തേക്ക് ഇതിന് വലിയ പ്രാധാന്യം നൽകേണ്ട എന്നും  ജി ആർ അനിൽ പറഞ്ഞു.

Related Articles

Back to top button