മന്ത്രി ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ നിര്യാതനായി…
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി.വി. സന്ദേശ് (46) നിര്യാതനായി. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്നിക്കിനടുത്താണ് വീട്. പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്കാരം ഇന്ന് (28-07-2025) വൈകീട്ട് നാലു മണിക്ക്. മന്ത്രി ബിന്ദുവും രാധാകൃഷ്ണൻ എംപിയും മരണത്തിൽ അനുശോചിച്ചു.