എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ.. മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസ്…

കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കുക.ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടത്തും.ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.

ഈ പരീക്ഷയിൽ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9 ക്ലാസിൽ എത്തിയ ശേഷം പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ​ഗുണനിലവാരം ഉയർത്താനാണ് ഈ തീരുമാനം.

Related Articles

Back to top button