ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു…..2 പേർക്ക് പരിക്കേറ്റു…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 18 പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ അപകടം ഉണ്ടായത്. വലിയ ​ഗർത്തമുള്ള ഭാ​ഗത്തേക്കാണ് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിൽക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. തൂത്തുക്കുടി സ്വദേശികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവർക്ക് ​ഗുരുതരമല്ല.

Related Articles

Back to top button