നേരിയ ഭൂചലനം….
ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അല്‍ അമെറാത്ത് വിലായത്തില്‍ ഇന്ന് രാവിലെ 11:06ന് അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അല്‍ അമെറാത്ത്, മസ്കറ്റ്, മത്ര, വാദി കബീര്‍, സിദാബ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. മസ്കറ്റ് നഗരത്തിന് തെക്ക്പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ മാറിയുള്ള അല്‍ അമെറാത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




