വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങവെ.. എംജിഎം സംസ്ഥാന സെക്രട്ടറി മരിച്ചു…

വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഭർത്താവുമൊത്ത് മടങ്ങുമ്പോൾ സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്താണ് വാഹനാപകടമുണ്ടായത്. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകവെ വഴിമധ്യേ മരിക്കുകയായിരുന്നു.

Related Articles

Back to top button