കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടു.. കൗൺസിലിങിൽ പതിനഞ്ചുകാരി തുറന്നുപറഞ്ഞത്..
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 22കാരൻ റിമാൻഡിൽ. പാരിപ്പള്ളി പുലിക്കുഴി സ്വദേശി രാഹുലിനെയാണ് വർക്കല പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നാല് മാസം മുൻപാണ് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് പരാതി
കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരവും കുട്ടി ഗർഭിണിയാണെന്നുമുള്ള വിവരവും പുറത്തുവരുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു