ഗ്രാമസഭ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ആക്രമണം; ഓർമ്മ നഷ്ടപ്പെട്ട് അം​ഗനവാടി ടീച്ചർ

അം​ഗൻവാടി ടീച്ചർക്കും ഹെല്പറിനും നേരെ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ആക്രമണം. ആക്രമണത്തിന്റെ ഷോക്കിൽ സ്വബോധം നഷ്ടപ്പെട്ട് ടീച്ചർ. വാഴക്കുളം പഞ്ചായത്തിലെ വഞ്ചിനാട് 61-ാം നമ്പർ അംഗൻവാടിയിലെ ടീച്ചറായ ഷൈലജയ്ക്കാണ് ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ടത്. ഇന്നലെ അംഗൻവാടി പ്രവർത്തന സമയത്തിന് ശേഷം ഗ്രാമസഭ നോട്ടീസ് വിതരണം ചെയ്യാൻ ഷൈലജയും ഹെല്പറായ താഹിറയും പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. വീടുകൾ കയറിയിറങ്ങുന്നതിനിടെ പ്രദേശവാസിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ 55കാരൻ ഇരുവരെയും തടഞ്ഞ് നിർത്തി മതിലിലേക്ക് ചേർത്ത് നിർത്തി ഉപദ്രവിക്കുകയായിരുന്നു. ഹെല്പറായ താഹിറയുടെ മുഖത്തടിക്കുകയും കഴുത്തിന് ഞെക്കി പിടിക്കുകയും ചെയ്തു. താഹിറയെ ആക്രമിക്കുന്നത് കണ്ടതോടെ ടീച്ചറുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ടീച്ചറുടെ സ്വബോധം നഷ്ടമാവുകയായിരുന്നു.

Related Articles

Back to top button