മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകി..എസ്.ഐ. ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ്….
മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉൾപ്പെടെ എട്ട് പൊലീസുകാർക്കാണ് മെമ്മോ ലഭിച്ചത്.ക്ലാസിൽ താമസിച്ചുപോയ കാരണത്താൽ മെമ്മോ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇതോടെ ഇരട്ടിയായി.ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു ക്‌ളാസ് സംഘടിപ്പിച്ചിരുന്നത്.വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പോലീസ് സേന.
മാനസികസമ്മര്‍ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്റ്റേഷനിലെ പരമാവധിപേരെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.എന്തായാലും ഈ ക്ലാസിന് പിന്നാലെ പോലീസുകാരുടെ സമ്മർദം ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്.