ഒളിച്ചത് മണ്ണിൽ കുഴികുത്തി.. അതിവിദഗ്ധമായി ഒളിച്ച കുറുവാ സംഘാംഗത്തെ പിടികൂടിയത് സാഹസികമായി.. ഇന്ന് വിശദമായി ചോദ്യം ചെയ്യും…
എറണാകുളത്ത് നിന്നും പിടികൂടിയ കുറുവ സംഘത്തില്‍ പെട്ടെവരെന്ന് സംശയിക്കുന്നവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആര് മധുബാബുവിന്റെ നേതൃത്വത്തിലാവും ഇന്ന് ചോദ്യംചെയ്യല്‍. തമിഴ്നാട് സ്വദേശികളായ മണികണ്ഠന്, സന്തോഷ് സെല്‍വം തുടങ്ങിയവര്‍ ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്.
ജില്ലയില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു.കസ്റ്റഡിയിലെടടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെല്‍വം പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതിവിദഗ്ധമായാണ് സന്തോഷ് സെല്‍വം തനിക്കുള്ള താമസസ്ഥലം കണ്ടെത്തിയിരുന്നത്. കുണ്ടന്നൂര്‍ പാലത്തിന് സമീപം കാടുപിടിച്ച പ്രദേശത്ത് ആളൊഴിഞ്ഞ ഷെഡ്ഡില്‍ നിലത്ത് കുഴികുത്തിയാണ് ഇയാള്‍ ഒളിച്ചിരുന്നത്. പൊലീസിന് അത്രവേഗം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരുന്നില്ല ഇത്.
ആലപ്പുഴയിലും കുറുവ സംഘത്തിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണഞ്ചേരി, കായംകുളം, കരിയിലകുളങ്ങര, കോമളപുരം എന്നിവിടങ്ങളിലാണ് കുറുവ സഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.




