ജോലി വേണോ.. എക്‌സ്പീരിയന്‍സ് വേണമെന്നില്ല.. സപ്ലി ഉള്ളവര്‍ക്കും അപേക്ഷിക്കാം….

new job vacancy

ആയിരത്തിലധികം വേക്കന്‍സികളിലേക്ക് ജോബ് ഡ്രൈവുമായി കോമ്പിറ്റെന്‍സന്‍. ബി ടെക്, എം ടെക്, എം എസ് സി, എം സി എ, ബി സി എ, ബി എസ് സി, ബിവോക്, ബി കോം, എം കോം, എം ബി എ, ബി ബി എ തുടങ്ങി എല്ലാ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. സപ്ലിയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഫെബ്രുവരി 27ന് തിരുവന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ ഓഫ് എഞ്ചിനീയറിങിലാണ് മെഗാ ഇന്റര്‍വ്യൂ. രാവിലെ 8.30ന് ഉദ്യോഗാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇരുപത്തിയഞ്ചിലധികം മുന്‍നിര കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഫൈന്‍ഡ് ദി റൈറ്റ് 2025 എന്ന ഹാഷ്ടാഗിലാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

കോമ്പിറ്റെന്‍സന്‍ സംഘടിപ്പിക്കുന്ന ഏഴാമത്തെ ജോബ് ഡ്രൈവ് ആണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ജോബ് ഡ്രൈവുകള്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഈ ലിങ്ക് http://www.kompetenzen.in ക്ലിക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8590849708, 9037804702

Related Articles

Back to top button