മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്…പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണി കഷ്ണം പുറത്തുവന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നാളെ രാവിലെ 10 മണി മുതൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കും. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതി പരാതി നൽകിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഒ ആർ കേളു നിർദ്ദേശം നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആണ് നിർദ്ദേശം നൽകിയത്.



