പ്രസവത്തിനിടെ ചികിത്സാ പിഴവ്… യുവതിക്ക് വൈകല്യം.. നഷ്ട്ട പരിഹാരമായി നിർദേശിച്ചത്…

പ്രസവത്തിനിടെയുണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് യുവതിക്ക് വൈകല്യം. നഷ്ട്ട പരിഹാരം നൽകാൻ കോടതി നിർദേശം. ശാരീരികക്ഷതങ്ങൾക്കും വൈകല്യങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കും പ്രസവസമയത്തുണ്ടായ ചികിത്സാ പിഴവുകൾ കാരണം സംഭവിച്ച വൈകല്യത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിലാണ് വിധി.

ഇതൊരു മെഡിക്കൽ പിഴവാണെന്ന് മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാർക്ക് വൈദ്യശാസ്ത്രപരവും തൊഴിൽപരവുമായ പിഴവുകൾ സംഭവിച്ചതായും അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായും യുവതിയുടെ അഭിഭാഷകൻ മിഷാരി സുലൈമാൻ അൽ മർസൂഖ് പറഞ്ഞു.

Related Articles

Back to top button