മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില.. മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്..

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. റവന്യൂ മന്ത്രി കെ. രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടർമാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ദ്ധചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നല്കുകയും ചെയ്തു. മന്ത്രിയുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

Related Articles

Back to top button