ഗോവിന്ദചാമിയുടെ ജയിൽച്ചാട്ടത്തിൽ മാധ്യമങ്ങൾ അഭിമുഖം.. ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ…

‌ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്‍റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി സസ്പെൻഡ് ചെയ്തത്. ​ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നും ജയിൽ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് അബ്ദുൽ സത്താറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അബ്ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവേ ഉണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.

അതേസമയം, കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്തായി. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു.ശേഷം വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലമണി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി.

Related Articles

Back to top button