‘വിവാദം വേണ്ട, വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ല’…..ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം….
മെക്7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ. വിഷയം വിവാദം ആക്കേണ്ടതില്ലെന്ന് അഹമദ് ദേവർ കോവിൽ പറഞ്ഞു. വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്ന് പറഞ്ഞ മുൻമന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം എന്നാണ് പി മോഹനൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യമായല്ല തുറന്ന സ്ഥലത്താണ് വ്യായാമം നടക്കുന്നത്. ഒരു ഗൂഢലക്ഷ്യവും മെക് 7 ന് ഇല്ല. സിപിഎം മെക് 7 സംഘത്തെ എതിർത്തിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ അറിയിച്ചു.