കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം…യുവാവിനെ പൊക്കി….
കൊച്ചി: കഫേ തുടങ്ങിയതിന്റെ കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവാവിനെ പൊക്കി പൊലീസ്. പാലക്കാട് വാഴയാമ്പുറം സ്വദേശിയായ മുഹമ്മദ് ഷെബീബിനെ മുളവുകാട് പൊലീസാണ് പിടികൂടിയത്. കഫേ നടത്തിയതിന്റെ കടം വീട്ടാനാണ് ലഹരിക്കച്ചവടം തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കൊച്ചിയില്‍ സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.