മാവേലിക്കരയിൽ എം.ഡി.എം.എയും കഞ്ചാവുമായി കായംകുളം സ്വദേശികളായ യുവാക്കൾ പിടിയിൽ…..
മാവേലിക്കര- ചെട്ടികുളങ്ങര ക്ഷേത്രത്തിന് തെക്കുവശത്ത് നിന്നാണ് എം.ഡി.എം.എയും കഞ്ചാവും വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന യുവാക്കൾ പിടിയിലായത്. പ്രതികളിൽ നിന്നും 0.713 ഗ്രാം എം.ഡി.എം.എയും, 2.1ഗ്രാം കഞ്ചാവും ഇവ കടത്തുവാൻ ഉപയോഗിച്ച ഉദ്ദേശം മൂന്ന് ലക്ഷം രൂപ വിലയുള്ള ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു. കാർത്തികപ്പള്ളി പത്തിയൂർ എരുവ പോക്കാട്ട് പറമ്പിൽ വീട്ടിൽ അജ്മൽ (22), പത്തിയൂർ വലിയ വീട്ടിൽ വിഷ്ണു എന്നിവരെയാണ് മാവേലിക്കര എക്സൈസ് പിടികൂടിയത്. മാസങ്ങളായി ഇവർ എക്സൈസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ് പി.എസ്, എക്സൈസ് ഇൻസ്പെക്ടർ അൻവർ, പ്രിവന്റീവ് ഓഫീസർ ജി.ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം, ഷിതിൻ, പ്രതീഷ്, ഷഹീൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



