ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിക്കുന്നവരോട്’…മറുപടിയുമായി മേയർ വി വി രാജേഷ്

ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവർക്ക് മറുപടിയുമായി മേയർ വി വി രാജേഷ്. കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ പാർലമെൻ്റ് മന്ദിരത്തിൽ വച്ച് തെരുവുനായ പരിപാലനത്തിൽ ചർച്ചകൾ നടത്തിയെന്നും ഒടുവിൽ 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും മേയർ. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെൻ്റെ ബോർഡ് (NDDB)ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളുടെ തുടർച്ചയായി ഇന്നു തന്നെ ഉദ്യോഗസ്ഥരായ S Rajeev NDDB എക്സിക്യൂട്ടിവ് ഡയറക് ടർ,റോമി ജേക്കബ് റീജിയണൽ ഹെഡ് (സൗത്ത് )എന്നിവർ തിരുവനന്തപുരത്തെത്തുകയും തെരുവ് നായകളെ പാർപ്പിച്ചിരിയ്ക്കുന്ന വിഴിഞ്ഞത്തെ ഷെൽട്ടറിൽ സന്ദർശനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് മേയറുടെ പ്രതികരണം



