മേയർ-കെഎസ്ആർടിസി ഡ്രൈവർ തര്‍ക്കം…സച്ചിൻദേവിനും ആര്യക്കും ക്ലീൻചിറ്റ്…പ്രധാന കാരണം…

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസിന്‍റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പൊലീസ് വ്യക്തമാക്കി.

കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പൊലീസ് തള്ളി. ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്.

Related Articles

Back to top button