ദ്രൗപതി മുർമുവിൻ്റെ കൊച്ചിയിലെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കി…

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കൊച്ചിയിലെ പരിപാടിയില്‍ നിന്നും മേയര്‍ അനില്‍ കുമാറിനെ ഒഴിവാക്കി. സെന്റ് തെരേസാസ് കോളേജിന്റെ ശദാബ്ദി ആഘോഷത്തില്‍ നിന്നാണ് അനില്‍ കുമാറിനെ ഒഴിവാക്കിയത്. രാഷ്ട്രപതിഭവന്‍ പ്രോട്ടോകോള്‍ പ്രകാരം നല്‍കിയ പട്ടികയില്‍ നിന്നാണ് മേയറുടെ പേര് വെട്ടിയത്. സ്വാഗതപ്രസംഗത്തില്‍ മേയറുടെ പേര് പരാമര്‍ശിച്ചെങ്കിലും അനില്‍ കുമാര്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നു.

വളരെ മോശമായ സമീപനമാണ് ഉണ്ടായിരിക്കുന്നതെന്ന് മേയര്‍ പ്രതികരിച്ചു. പേര് ഒഴിവാക്കിയെങ്കില്‍ സാമാന്യ മര്യാദയെന്ന നിലയില്‍ അറിയിക്കണമായിരുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു. രാവിലെ ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് തന്നെ ഒഴിവാക്കിയതായി മേയർ അറിഞ്ഞത്. തുടര്‍ന്ന് കോളേജിനെ ബന്ധപ്പെടുകയായിരുന്നു. കോളേജ് അധികൃതരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

Related Articles

Back to top button