മാലിന്യ പ്രശ്നത്തിൽ റെയിൽവേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രൻ..

തിരുവനന്തപുരം : മാലിന്യ പ്രശ്നത്തിൽ റെയിൽവേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല ഉണ്ടായതെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
ഇപ്പോഴും റെയിൽവേയുടേത് ശരിയായ സമീപനമല്ല. റെയിൽ നീർ കുപ്പി ഉൾപ്പെടെ മാലിന്യത്തിൽ നിന്ന് ലഭിക്കുന്നു. നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിച്ചു. പിന്നീട് മാലിന്യം മാറ്റി. മാലിന്യം മാറ്റിയാൽ മാത്രം പോര പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതി. എന്നാൽ റെയിൽവേ വീണ്ടും മാലിന്യ നിക്ഷേപം നടത്തി. എന്നാൽ കഴിഞ്ഞ ദിവസവും പ്രവൃത്തി ആവർത്തിച്ചു. 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിക്ഷേപിച്ചിരിക്കുന്നത്.

Related Articles

Back to top button