മേയര്‍ ആര്യാ ഇനി കോഴിക്കോട്….

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് പരിഗണനയിലെന്ന് വിവരം. പാര്‍ട്ടി അനുമതി നല്‍കിയാല്‍ ആര്യയുടെ താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും കോഴിക്കോട്ടേക്ക് മാറ്റുന്നത് സജീവമായി പരിഗണനയിലുണ്ടെന്നാണ് വിവരം.
ജീവിതപങ്കാളിയായ ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവ് കോഴിക്കോട്ടും മേയറായ ആര്യ തിരുവനന്തപുരത്തുമാണ്. എംഎല്‍എ എന്ന നിലയില്‍ സച്ചിന് മണ്ഡലത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം മേയര്‍ എന്നനിലയില്‍ ആര്യയുടെ ചുമതല അവസാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്യ മത്സരരംഗത്തില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നത്.



