മാവേലിക്കരക്ക് വീണ്ടും മുഖ്യമന്ത്രിയുടെ മെഡൽ… തുടർച്ചയായി നാലാം തവണ… കെ.എസ് പ്രമോദിന് ട്രാൻസ്പോർട്ട് മെഡൽ….

മാവേലിക്കര- തുടർച്ചയായി നാലാം തവണയും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ മാവേലിക്കര സബ് ആർ ടി ഓഫീസിന് സ്വന്തം. ഇത്തവണ കെഎസ് പ്രമോദിലൂടെയാണ് ഇത് കരസ്ഥമാക്കിയത്. 2025ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് ഉള്ള ട്രാൻസ്പോർട്ട് മെഡലിനാണ് പ്രമോദ് അർഹനായത്. കരുനാഗപ്പള്ളി സ്വദേശിയാണ് പ്രമോദ്.

അഞ്ചോളം ഗുഡ് സർവീസ് എൻട്രികൾ നേടിയ പ്രമോദ് 19 വർഷമായി സർവീസിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട് മാവേലിക്കര ഓഫീസിലെ സേവനത്തിന് ഇടയിലും ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളിൽ പ്രമോദിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു വയനാട്ടിലെ ദുരന്ത ഭൂമിയിലേക്കുള്ള കൈത്താങ്ങ് യാത്രയിൽ ഉൾപ്പെടെ ഇപ്പോൾ സർക്കാർ നടപ്പാക്കുന്ന റോഡ് സേഫ്റ്റി കേഡറ്റിൽ വരെ പ്രമോദിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം
റിട്ടേഡ് ഹെഡ്മാസ്റ്റർ പരേതനായ ജി കുട്ടൻപിള്ളയുടെയും റിട്ടയേഡ് അധ്യാപികയായ ജി സുകുമാരി പിള്ളേരുടെയും മകനാണ്. പഞ്ചായത്ത് അസ്സി.എഞ്ചിനീയർ സ്മിത.എൽ ആണ് ഭാര്യ. അനശ്വർ കൃഷ്ണ, ആദ്ര പ്രമോദ് എന്നിവരാണ് മക്കൾ.



