മാവേലിക്കര സബ് ആർ.റ്റി ഓഫീസ്… സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസ്….
മാവേലിക്കര- സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസായി മാവേലിക്കര സബ് ആർ.റ്റി ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നിരവധി ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ ആണ് മാവേലിക്കര ജോയിൻറ് ആർ.ടി.ഒ എം.ജി മനോജിൻ്റെ നേത്രതത്തിൽ ജീവനക്കാർ നടത്തുന്നത്. ഭിന്നശേഷി ഉള്ളവർക്ക് അനായാസമായി സേവനം ലഭിക്കുന്ന തരത്തിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലുള്ള ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ ആണ് മാവേലിക്കര സബ് ആർ.ടി ഓഫീസിന് സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസ് എന്ന പദവി നേടിക്കൊടുത്തത്. ഡിസംബർ 3ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.
കഴിഞ്ഞ കാലഘട്ടങ്ങളിൽ ഭിന്നശേഷി സൗഹൃദമായ നിരവധി പ്രവർത്തനങ്ങളാണ് മാവേലിക്കര സബ് ആർ.റ്റി ഓഫീസ് നടത്തിയത്. ഭിന്നശേഷികാരായ അച്ഛനെയും മകളെയും സ്വകാര്യബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ഓഫീസ് നടത്തി ഇടപെടൽ പ്രശംസനീയമായിരുന്നു. തങ്ങളുടെ പരിമിതികൾ കൊണ്ട് യാത്ര ക്ലേശം അനുഭവിച്ചിരുന്ന, മെഴുകുതിരികൾ വിറ്റ് കുടുംബം പുലർത്തിയിരുന്ന ഭിന്നശേഷിക്കരനായ വ്യക്തിയെയും കുടുംബത്തെയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പരുമല പള്ളി അങ്കണത്തിൽ എത്തിക്കുകയും, .പരാശ്രയം ഇല്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യുവാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ വേണ്ട സഹായങ്ങൾ ചെയ്തതും, നവകേരസദസ്സിൽ വെച്ച് ഗതാഗത മന്ത്രി ലൈസൻസ് കൈമാറിയതും ഏറെ ശ്രദ്ധേയമായിരുന്നു. ലൈസൻസ് എടുക്കുവനായി ഓഫീസിൽ എത്തിയ ഭിന്നശേഷി യുവതിക്ക് ഉപജീവനത്തിനിനൂ ലോട്ടറി വ്യപാരം തുടങ്ങുവാൻ സഹായം ചെയ്തതും മാവേലിക്കര സബ് ആർ.റ്റി ഓഫീസ് ജീവനക്കാരാണ്. ഭിന്നശേഷി യുവാവ് അനൂപിന് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യസന്നിധ്യം നൽകി ദേശീയപതാക ഉയർത്തിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ മുഹമ്മദ് യാസിൻ ആയിരുന്നു മുഖ്യാഥിതി. ഇരു കൈകളും ജന്മനാ നഷ്ടമായ യാസിൻ അന്ന് കീ ബോർഡിൽ സംഗീത വിരുന്ന് ഒരുക്കി കാണികളെ വിസ്മയിപ്പിച്ചു.