മാവേലിക്കരയിൽ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു…(ലൈവ് ന്യൂസ് )
മാവേലിക്കര : ആലപ്പുഴ ജില്ലയിൽ സിപിഎമ്മിന് വീണ്ടും തിരിച്ചടി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ അഡ്വ. ശ്രീനാഥ് രാമദാസ് സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നു.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ സാംസ്കാരിക വകുപ്പിൻറെ കീഴിലുള്ള നരേന്ദ്ര പ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയാണ്. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനി വർഗീസിനൊപ്പം കെ പി സി സി ഓഫീസിൽ എത്തി അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശ്രീനാഥിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.