മാവേലിക്കരയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചു.. ഭർത്താവ് മരിച്ചു…
മാവേലിക്കര- ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറടിച്ച് ഭർത്താവ് മരിച്ചു. തെക്കേക്കര വടക്കേമങ്കുഴി കോട്ടയ്ക്കകത്ത് കിഴക്കതിൽ ഡി രാധാകൃഷ്ണൻ (58) ആണ് മരിച്ചത്. ഭാര്യ സഞ്ജു ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10ന് കായംകുളം – പുനലൂർ റോഡിൽ അശ്വതി മാർബിൾസിന് മുന്നിലായിരുന്നു അപകടം. ഓച്ചിറ ക്ഷേത്രത്തിൽ നിന്ന് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഇരുവരും. എതിരെ വന്ന കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. രാധാകൃഷ്ണൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഈ കാർ മറ്റൊരു സ്കൂട്ടറിൽ കൂടി ഇടിച്ചു. സ്കൂട്ടർ യാത്രക്കാർക്കും പരിക്കുണ്ട്. രാധാകൃഷ്ണന്റെ മക്കൾ: അമലു കൃഷ്ണൻ (ജർമനി), അദിത്ത് കൃഷ്ണൻ (കാനഡ). സംസ്കാരം പിന്നീട്.