മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് – ബിജെപി കൂട്ടുകെട്ട്

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് – ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് – 10, യുഡിഎഫ് – 8, എൻ ഡി എ – 4, വിമതർ – 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ട് കോൺഗ്രസ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഒരു വിമതൻ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എൽഡിഎഫിനും കോൺ​ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടർന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

Related Articles

Back to top button