പ​തി​മം​ഗ​ല​ത്ത് വീ​ട്ടി​ൽ വൻ മോ​ഷ​ണം.. 1.9 ല​ക്ഷം ക​വ​ർ​ന്നു…

പതി​മം​ഗ​ല​ത്ത് വീ​ട്ടി​ൽ വ​ൻ മോ​ഷ​ണം. ചെ​റി​യാം​പു​റ​ത്ത് ത​ടാ​യി​ൽ അ​ബ്ദു​ൽ സ​ത്താ​റി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 1,90,000 രൂ​പ ക​വ​ർ​ന്നു. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ല്ലും വാ​തി​ലും പൊ​ളി​ച്ചാ​ണ് മോ​ഷ്‌​ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. വീ​ട്ടു​കാ​ര​ൻ അ​ബ്ദു​ൽ സ​ത്താ​ർ വി​ദേ​ശ​ത്താ​ണ്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി 12നും ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ഗൃ​ഹ​നാ​ഥ​യും ഇ​ള​യ മ​ക​ളും മു​ക​ൾ​നി​ല​യി​ലെ റൂ​മി​ലും മ​റ്റ് ര​ണ്ടു​മ​ക്ക​ൾ താ​ഴെ റൂ​മി​ലു​മാ​ണ് കി​ട​ന്ന​ത്. ഗൃ​ഹ​നാ​ഥ കി​ട​ന്ന റൂ​മൊ​ഴി​കെ മു​ഴു​വ​ൻ റൂ​മി​ലും മോ​ഷ്ടാ​വ് ക​യ​റി അ​ല​മാ​ര​യി​ൽ​നി​ന്നും മ​റ്റും സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്.

വീ​ട്ടു​കാ​ർ പു​ല​ർ​ച്ച എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച മോ​ഷ്ടാ​വ് പോ​കു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Back to top button