മണ്ണുത്തി ദേശീയപാതയിലെ വൻ കവർച്ച; മുഖ്യ സൂത്രധാരൻ ഒളിവിൽ, കൂട്ടാളികളായ രണ്ടുപേർ പിടിയിൽ

മണ്ണുത്തി ദേശീയപാതയിലെ 75 ലക്ഷത്തിന്റെ കവർച്ചയിൽ രണ്ടു പേർ പിടിയിൽ. പിടിയിലായത് അങ്കമാലി സ്വദേശികളാണ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. അങ്കമാലി സ്വദേശികളായ നിയാസും ശ്യാമുമാണ് പിടിയിലായത്. അങ്കമാലിയിൽ നിന്നും കറുക്കുറ്റിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കവർച്ചയ്ക്ക് എത്തിയ കാറും കണ്ടെടുത്തിട്ടുണ്ട്. കവർച്ചയുടെ മുഖ്യ സൂത്രധാരൻ ഒളിവിലാണ്. തട്ടിയെടുത്ത 75 ലക്ഷം സൂത്രധാരന്റെ പക്കലാണുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30 ന് ബംഗളൂരുവിൽ നിന്നും മണ്ണുത്തിയിൽ വന്നിറങ്ങിയ അറ്റ്ലസ് ട്രാവൽസ് ഉടമ എടപ്പാൾ സ്വദേശി മുബാരക്കിന്റെ പണമാണ് കവർന്നത്.



