വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച.. ഒരുകോടി രൂപയും 300 പവനും കൊണ്ടുപോയി കള്ളൻ.. മോഷണം നടന്നത്….

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽനിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി.അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button