ശബരിമല തീർത്ഥാടനത്തിനായി വൻ സജ്ജീകരണം…

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വൻ സജ്ജീകരണങ്ങൾ ഒരുക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി ആകെ 800 ബസുകൾ സർവീസ് നടത്താനാണ് കെഎസ്ആർടിസി സി.എം.ഡി ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 467 ബസുകളും, രണ്ടാം ഘട്ടത്തിൽ 502 ബസുകളും സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിലാണ് 800 ബസുകളും ഓടുക.

കഴിഞ്ഞ വർഷം 950 ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി മണ്ഡലകാലത്ത് നടത്തിയത്. എന്നാൽ ഇത്തവണ ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇത് 1600 ട്രിപ്പുകളായി വർദ്ധിപ്പിച്ചു. നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ, ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം.

Related Articles

Back to top button