വടക്കാഞ്ചേരിയിൽ വൻ തീപിടുത്തം.. കത്തിനശിച്ചത് ലക്ഷങ്ങളുടെ പച്ചമരുന്നും….
വടക്കാഞ്ചേരി.കല്ലമ്പാറയിൽ വൻ തീപിടുത്തം. കല്ലമ്പാറ കെ എൻ കെ ആയുർവേദ ഷോപ്പിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.വടക്കാഞ്ചേരിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ടീമംഗങ്ങളും നാട്ടുകാരും ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പച്ചമരുന്നുകൾ ഉൾപ്പെടെ തീപിടുത്തത്തിൽ കത്തിയമർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.