തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം

കണ്ണൂർ തലശ്ശേരിയിൽ  പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപ്പിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.  എരഞ്ഞോളിയിലുള്ള പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്.

പ്ലാസ്റ്റിക് ആയതുകൊണ്ടുതന്നെ വളരെ വേഗം തീ പടർന്നുപിടിക്കുകയായിരുന്നു. തലശ്ശേരിയിൽ നിന്നടക്കം എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് തീ അണയ്ക്കാനുള്ള   ശ്രമത്തിലാണ്. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 

Related Articles

Back to top button