നഗരത്തിലെ മില്‍ സ്റ്റോറിൽ വൻ തീപിടുത്തം.. സർവ്വതും കത്തിനശിച്ചു…

massive fire breaks out in perumbavoor

നഗരത്തിൽ വൻ തീപിടുത്തം. പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള മിൽസ്റ്റോറിലാണ് തീ പിടിത്തം ഉണ്ടായത്. മുടിക്കൽ സ്വദേശി സക്കീർ ഹുസൈന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. മില്‍ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന യന്ത്ര സാമഗ്രികൾ പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഈ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലും സമീപത്തുമായി വേറെ നിരവധി വ്യാപാരസ്ഥാപനങ്ങൾ ഉണ്ട്.

Related Articles

Back to top button