കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം… റോഡിലേക്ക് ഒഴുകിപ്പരന്ന് വെളിച്ചെണ്ണ..

കാരിപറമ്പില്‍ വെളിച്ചെണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്സില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തന്‍കുളം വീട്ടില്‍ ലിബിന്റേതാണ് യൂണിറ്റ്. ഇതുവഴി യാത്ര ചെയ്തവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ സമീപവാസികളെയും ഉടമയെയും വിവരമറിയിക്കുകയായിരുന്നു. മുക്കം, മഞ്ചേരി അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ യൂണിറ്റുകള്‍ ഒന്നര മണിക്കൂര്‍ പ്രയത്നിച്ചാണ് തീ പൂര്‍ണമായും അണച്ചത്



