വൻ അ​ഗ്നിബാധ.. സ്ഥാപനവും 3 കാറുകളും കത്തിനശിച്ചു….

തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ് സെൻററിൽ ആണ് അഗ്നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നു എത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button