ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം..രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി…

സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ് ആശുപത്രിയിലുണ്ടായ തീ അണച്ചത്.കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലാണ് അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു വാർഡിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേന രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Back to top button