ബന്ദർ അബ്ബാസ് തുറമുഖത്ത് വൻ സ്ഫോടനം…562 പേർക്ക്….

ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിൽ ഉഗ്ര സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി വിവരം. ഒരു കിലോമീറ്റർ ചുറ്റളവിൽ നാശമുണ്ടായെന്നും 562 പേർക്ക് പരുക്കേറ്റെന്നും ഇറാൻ അറിയിച്ചു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് സ്ഫോടനം നടന്നത്.

ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നർ പൊട്ടിത്തെറിച്ചതോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. സ്ഫോടനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ തുറമുഖത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.

തുറമുഖ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അറിയാനാണ് തിരച്ചിൽ.

Related Articles

Back to top button