കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘർഷം…കെഎസ്‍യു-എസ്എഫ്ഐ പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ…
കേരള സര്‍വകലാശാല ആസ്ഥാനത്ത് വൻ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാമ്പസിനുള്ളിൽ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മിൽ കല്ലേറുണ്ടായി. എസ്‍എഫ്ഐയുടെ വിജയാഹ്ലാദത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിചാര്‍ജിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു



