സിപിഐയിൽ കൂട്ടരാജി; നൂറിലേറെപ്പേർ സിപിഎമ്മിലേക്ക്

പറവൂരിൽ നൂറിലേറെപേർ സിപിഐ വിടുന്നു. ഇവർ സിപിഎമ്മിൽ ചേരുമെന്നാണ് റിപ്പോർട്ട്. നാളെ വൈകുന്നേരം 5:30-ന് പറവൂരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഇവരെ സിപിഎമ്മിലേക്ക് സ്വാ​ഗതം ചെയ്യും. സിപിഐയിൽ കഴിഞ്ഞ കുറേകാലമായി നിലനിൽക്കുന്ന വിഭാ​ഗീയതയുടെ ഭാ​ഗമായാണ് ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക്.

കളമശ്ശേരി, പറവൂർ മണ്ഡലങ്ങളിലായി ദീർഘനാളായി സിപിഐയിൽ വിഭാഗീയത നിലനിന്നിരുന്നു. സിപിഐ മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് വിഭാഗീയത വർദ്ധിപ്പിച്ചത്. ഇതിനെ തുടർന്ന് പലപ്പോഴായി പ്രവർത്തകർ പാർട്ടി വിട്ടിരുന്നു. ഇവർ സംഘടിതരായാണ് ഇപ്പോൾ സിപിഎമ്മിൽ ചേരാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സിപിഐ വിഭാഗീയത അവസാനിച്ചുവെന്ന് ജില്ലാ നേത്യത്വവും സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതെല്ലം വെറുതെയായി എന്നതിന്റെ തെളിവാണ് പറവൂരിലെ സംഭവം.

Related Articles

Back to top button