കെഎസ് യുവിൽ കൂട്ടനടപടി.. 87ഓളം ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.. നടപടിക്ക് കാരണം…
സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിൽ നിന്നായി 87ഓളം ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ നയിക്കുന്ന ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടി.ജില്ലാ ഭാരവാഹികളോടും അസംബ്ലി പ്രസിഡന്റ്‌മാരോടും വിശദീകരണം തേടിയിട്ടുണ്ട് . മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ വിശദീകരിച്ചു.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിട്ടുള്ള ഭാരവാഹികളുടെ വിശദീകരണം യാത്ര അവസാനിച്ച ശേഷം പരിശോധിക്കും.കാസർഗോഡ് നിന്നാണ് ലഹരിക്കെതിരെ കെഎസ്‌യുവിന്റെ
ക്യാമ്പസ് ജാഗരൻ യാത്ര ആരംഭിച്ചത്. ഈ ജാഥയിൽ പങ്കെടുക്കാത്തവർക്കെതിരെയാണ് നടപടി. ജാഥ കടന്നു പോയ കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലെ ജില്ലാ ഭാരവാഹികൾക്ക് എതിരയാണ് നടപടി ഉണ്ടായത്.