മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മര്‍ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയിൽ ആണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

Related Articles

Back to top button