വിവാഹിതനാണെന്നത് മറച്ച് വെച്ച് കല്യാണം…വിവാഹ തട്ടിപ്പ് വീരൻ കൊല്ലത്ത് പിടിയിൽ

കൊല്ലം: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ച് യുവതിയെ ചതിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ ജിനേഷി (33)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവോഴ്‌സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ജിനേഷ് യുവതിയെ പരിചയപ്പെട്ടത്. ഒടുവിൽ ഇരുവരും അടുപ്പത്തിലാവുകയും ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.

എന്നാൽ ഒരു വർഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചായിരുന്നു ജിനേഷ് കൊട്ടാരക്കര സ്വദേശിനിയെ വിവാഹം ചെയ്ത്. ഈ വിവരം യുവതി വൈകിയാണ് അറിഞ്ഞത്. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയ ശേഷം യുവതിയെ വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.

Related Articles

Back to top button