പാസ്പോർട്ട് ആഫീസിലേക്ക് മാർച്ചും ധർണ്ണയും
ആലപ്പുഴ- കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വ്യാപകമായി കേന്ദ്ര സഹകരണ നയത്തിനെതിരെ സംഘടിപ്പിച്ച കേന്ദ്ര സർക്കാർ ആഫീസിലേക്കുള്ള മാർച്ചിൻ്റെ ഭാഗമായി ആലപ്പുഴ പാസ്പോർട്ട് ആഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് വി.എസ്. പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി മനു ദിവാകരൻ സ്വാഗതം പറഞ്ഞു. ആർ.രവീന്ദ്രൻ, കെ.എസ്.ജയപ്രകാശ്, പി.വി.കുഞ്ഞുമോൻ, എസ്.പ്രിയ, ആർ.ബിജു, എം.ആർ.സുമേഷ്, നവീൻ, രാജേഷ്, അല്ലി മാത്യു, പി.ജി.ഗിരീഷ്, ഉദയൻ, ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.