മാരാമൺ കൺവൻഷൻ യുവജനസഖ്യം യുവവേദി പരിപാടിയിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കി…കാരണം…
പത്തനംതിട്ട: മാരാമൺ കൺവൻഷൻ യുവജനസഖ്യം യുവവേദി പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി. കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്.
ഇടതുപക്ഷ അനുഭാവമുള്ള യുവ ജനസഖ്യം കമ്മിറ്റി അംഗങ്ങൾ സതീശനെ അതിഥിയായി ക്ഷണിച്ചത് എതിർത്തതായാണ് സൂചന. ഫെബ്രുവരി 15നാണ് യുവവേദിയുടെ പരിപാടി നടക്കുക. ഈ പരിപാടിയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി വി ഡി സതീശനെ ഉൾപ്പെടുത്തേണ്ട എന്നാണ് മാർത്തോമാ സഭയുടെ തീരുമാനം.



